കോൺഗ്രസ് പ്രവർത്തിക്കുന്നത് ബിജെപിയുമായുള്ള രഹസ്യധാരണയിൽ; ആരോപണവുമായി അരവിന്ദ് കെജ്രിവാൾ

single-img
5 March 2019

ന്യൂഡൽഹി: നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആപ്പുമായി സഖ്യത്തിനില്ലെന്ന കോൺഗ്രസ് ഡൽഹി ഘടകത്തിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി കെജ്രിവാൾ രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി വിരുദ്ധമായ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ബിജെപി – അമിത്ഷാ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താനാണ് രാജ്യം മുഴുവൻ ആഗ്രഹിക്കുന്നത്. പക്ഷെ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ബിജെപിയുയി രഹസ്യധാരണയിൻ മേലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് ഊഹാപോഹങ്ങളുണ്ട്. കോൺഗ്രസ് – ബിജെപി സഖ്യത്തിനെതിരെ പോരാടാൻ ആം ആദ്മി തയ്യാറാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.