ലോകത്തില്‍ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള പത്ത് നഗരങ്ങളില്‍ ഏഴും ഇന്ത്യയില്‍

single-img
5 March 2019

ലോകത്തെ ഏറ്റവും കൂടുതല്‍ വായു മലിനീകരിക്കപ്പെട്ട 10 നഗരങ്ങളില്‍ ഏഴും ഇന്ത്യയില്‍. സന്നദ്ധ സംഘടനയായ ഗ്രീന്‍പീസും ഐക്യു എയര്‍ എയര്‍ വിഷ്വല്‍ എന്ന ഏജന്‍സിയും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്.

ഇന്ത്യന്‍ നഗരമായ ഗുരുഗ്രാമാണ് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം. ഗാസിയബാദ്, ഫരീദാബാദ്, ബിവാന്‍ഡി, നോയിഡ, പാറ്റ്‌ന, ലക്‌നോ എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ നഗരങ്ങള്‍.

ലോകത്തെ ഏറ്റവും മലിനീകരമുള്ള 30 നഗരങ്ങളെടുത്താല്‍ അതില്‍ 22 നഗരങ്ങളും ഇന്ത്യയിലാണെന്നും പഠനം പറയുന്നു. അതേസമയം, വായുമലിനീകരണ തോത് കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബംഗ്ലാദേശാണ് ഒന്നാമത്.

പാക്കിസ്ഥാന്‍ രണ്ടാമതും ഇന്ത്യ മൂന്നാമതും അഫ്ഗാനിസ്ഥാന്‍ നാലാമതുമാണുള്ളത്. അന്തരീക്ഷ മലിനീകരണം ലോകത്ത് എഴുപത് ലക്ഷം ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നും പഠനം മുന്നറിയിപ്പുണ്ട്.

മൂവായിരത്തോളം നഗരങ്ങളാണ് പഠനത്തിനായി എടുത്തത്. ഇതില്‍ 64 ശതമാനം നഗരങ്ങള്‍ക്കും ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന ഗുണനിലവാരമില്ലെന്നും പഠനത്തില്‍ പറയുന്നു.