വീരമൃത്യു വരിച്ച ജവാന്മാരുടെ അമ്മമാരുടെ കാല്‍തൊട്ട് വന്ദിച്ച് നിര്‍മ്മല സീതാരാമന്‍; വീഡിയോ വൈറല്‍

single-img
5 March 2019

വീരമൃത്യുവരിച്ച ജവാന്‍മാരുടെ അമ്മമാരെയും ഭാര്യമാരെയും ആദരിക്കുന്ന ചടങ്ങില്‍ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിരോധ മന്ത്രി അമ്മമാരുടെ കാല്‍ തൊടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്.

വീരമൃത്യുവരിച്ച ജവാന്മാരുടെ ഓരോ അമ്മമാരും വേദിയിലേക്ക് വരുമ്പോള്‍ അവരെ ഷാള്‍ പുതപ്പിച്ചും ബൊക്ക നല്‍കിയും ആദരിച്ച ശേഷം, മന്ത്രി അവരുടെ കാല്‍ തൊട്ടു വന്ദിക്കുന്നത് വീഡിയോയില്‍ കാണാം. മുസൂരി ബിജെപി എംഎല്‍എയായ ഗണേഷ് ജോഷിയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചടങ്ങിനിടെ വണ്‍ റാങ്ക് വണ്‍പെന്‍ഷന്‍ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ നിര്‍മ്മല സീതാരാമന്‍ രൂക്ഷമായി വിമര്‍ശിച്ചു. യുപിഎ ഭരണകാലത്ത് 500 കോടിരൂപയാണ് നീക്കിവെച്ചതെങ്കില്‍ മോദി സര്‍ക്കാരിന്റെ കാലത്ത് 35000 കോടി രൂപ മുന്‍ പട്ടാളക്കാര്‍ക്കായി നീക്കിവെച്ചെന്ന് നിര്‍മ്മല സീതാരമന്‍ അവകാശപ്പെട്ടു.