മലപ്പുറത്ത് ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ പോത്ത് കുത്തിക്കൊന്നു

single-img
5 March 2019

മലപ്പുറം മമ്പാട് പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ഓടായിക്കല്‍ സ്വദേശി വലിയ പീടിയക്കല്‍ നിസാര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ഓടായിക്കല്‍ അങ്ങാടിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് നിസാറിന് റോഡരികില്‍ നിന്ന പോത്തിന്റെ കുത്തേറ്റത്. കൊമ്പ് കഴുത്തിന് തറച്ച് ഗുരുതരമായി പരിക്ക് പറ്റിയ നിസാറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.