കോഹ്‌ലിക്കു 40ാം സെഞ്ചുറി

single-img
5 March 2019

ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കു സെഞ്ചുറി. 107 പന്തില്‍ ഒന്‍പതു ബൗണ്ടറികള്‍ സഹിതമാണ് കോഹ്‌ലി 40ാം ഏകദിന സെഞ്ചുറിയിലെത്തിയത്. മികച്ച സ്‌കോര്‍ ഉന്നമിട്ടു കുതിക്കുന്ന ഇന്ത്യ 44 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് എന്ന നിലയിലാണ്. കോഹ്‌ലി 105 റണ്‍സോടെയും രവീന്ദ്ര ജഡേജ 15 റണ്‍സോടെയും ക്രീസില്‍. പിരിയാത്ത ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.