‘പാടടാ….. ആ ഞാന്‍ പാടൂടാ…..’; ജോജു മാസല്ല, മരണമാസ്

single-img
5 March 2019

ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സദസ്സില്‍ നിന്നും ജോജുവിനോടു പാട്ടുപാടണമെന്ന ആവശ്യം ഉയര്‍ന്നത്. മ്യൂസിക് ഇല്ലാതെ പാടാമെന്നു ജോജുവും മറുപടി നല്‍കി. എന്നാല്‍ പെട്ടന്ന് കൂട്ടത്തില്‍ ആരോ വിളിച്ചു പറഞ്ഞു. ‘നിങ്ങ പാടടാ…’ ഉടന്‍ തന്നെ ജോജുവിന്റെ കുറിക്കു കൊള്ളുന്ന മറുപടി എത്തി. ‘ഞാന്‍ പാടൂടാ…’

ജോജുവിന്റെ ഗംഭീര മറുപടിയ്ക്ക് നിറഞ്ഞ കയ്യടിയായിരുന്നു സദസ്സില്‍. തുടര്‍ന്ന് ജോസഫില്‍ താന്‍ പാടിയ ഗാനം ജോജു വേദിയില്‍ ആലപിക്കുകയും ചെയ്തു. എന്തായാലും ജോജുവിന്റെ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. ജോജു വെറും മാസല്ല, മരണമാസാണെന്നാണ് പലരുടെയും കമന്റുകള്‍.