നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണം: ഹൈക്കോടതി

single-img
5 March 2019

കൊച്ചി:കൊച്ചിയിൽ കാറിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസികേസിൽ ആറ്‌ മാസത്തിനുള്ളിൽ പൂര്ത്തിയാക്കണം എന്ന് ഹൈക്കോടതി. കേസിലെ രണ്ടാം പ്രതി മാർട്ടിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. കോടതി പരാമർശത്തെ തുടർന്ന് വിചാരണ എത്രയും വേഗം തുടങ്ങുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.ഹൈക്കോടതി കടുത്ത നിർദ്ദേശം നൽകിയതോടെ ഓഗസ്റ്റ് മാസത്തോടെ കേസിന്റെ വിചാരണ പൂർത്തിയാകും.

മുൻപ് ഇരയായ നടിയുടെ ഹർജി പരിഗണിച്ചുകൊണ്ട് വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വാദം കേൾക്കുക. ആക്രമിക്കപ്പെട്ട കേസ് ജില്ലക്ക് പുറത്തേക്ക് മാറ്റണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

എന്നാൽ സമീപ ജില്ലകളിൽ ജില്ലാ ജഡ്ജിയുടെ പദവിയുള്ള വനിതാ ജഡ്ജി ഇല്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക സി.ബി.ഐ കോടതിയിലെ ജഡ്ജിയായ ഹണി വർഗീസിനെ പരിഗണിച്ചത്. സ്ത്രീകൾ ഇരകളായ നിരവധി കേസുകളുണ്ടെന്നും അതിലെല്ലാം വനിതാ ജഡ്ജി വേണമെന്ന ആവശ്യം പ്രായോഗി