ഗോള്‍ഡന്‍ ഡക്ക്; ധോണിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

single-img
5 March 2019

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ധോണി ഗോള്‍ഡന്‍ ഡക്കായി. ആദം സാംപയുടെ നേരിട്ട ആദ്യ പന്തില്‍ തന്നെ സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജക്ക് ക്യാച്ച് നല്‍കി മടങ്ങിയ ധോണി ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡക്കാവുന്നത് ഒമ്പത് വര്‍ഷത്തിനുശേഷമാണ്.

ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ നാല് അര്‍ധസെഞ്ചുറികളുമായി പുതിയ റെക്കോര്‍ഡിട്ട ശേഷമാണ് ധോണി നാഗ്പൂരില്‍ പൂജ്യത്തിന് പുറത്തായത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ആറാം നമ്പറിലാണ് ധോണി ഇന്ന് ബാറ്റിംഗിനിറങ്ങിയത്.

2010ല്‍ വിശാഖപട്ടണത്ത് ഓസ്‌ട്രേലിയക്കെതിരെ തന്നെയായിരുന്നു ധോണി അവസാനം ഗോള്‍ഡന്‍ ഡക്കായത്. കരിയറില്‍ ഇതുവരെ ഇന്നത്തേതുള്‍പ്പെടെ അഞ്ചു തവണ മാത്രമാണ് ധോണി ഗോള്‍ഡന്‍ ഡക്കായത്.