ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്ക് സ​ർ​ക്കാ​രി​ന്‍റെ കൈ​യ്യി​ലി​ല്ല: പ്ര​തി​രോ​ധ​മ​ന്ത്രി

single-img
5 March 2019

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ലെ ജയ്ഷെ മുഹമ്മദിന്‍റെ തീവ്രവാദ പരിശീലന കേന്ദ്രന്ദ്രത്തില്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മി​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ.

ജ​യ്ഷ് ഇ ​മ​ഹ​മ്മ​ദി​ന്‍റെ ഭീ​ക​ര​പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ​ക്ക് നേ​രെ ഇ​ന്ത്യ തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് അ​നു​സ​രി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ എ​ത്ര പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ജ​യ ഗോ​ഖ​ലെ പ​റ​ഞ്ഞി​ട്ടി​ല്ല. മി​ന്ന​ലാ​ക്ര​മ​ണ​ത്തെ കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം ചെയ്തത്. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​താ​ണ് ഇ​ന്ത്യ​ൻ നിലപാട്- നി​ർ​മ​ലാ സീ​താ​രാ​മ​ൻ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ലെ ജയ്ഷെ മുഹമ്മദിന്‍റെ തീവ്രവാദ പരിശീലന കേന്ദ്രന്ദ്രത്തില്‍ ന​ട​ത്തി​യ ആക്രമണത്തിന് പിന്നാലെ 350 തീവ്രവാദികൾ കൊല്ലപ്പട്ടിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. കൂടാതെ ബാ​ലാ​കോ​ട്ടി​ൽ 250 ഭീ​ക​ര​രെ ഇ​ന്ത്യ വ​ധി​ച്ചു​വെ​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ഒ​രു പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷായും പറഞ്ഞിരുന്നു.