തിരുവനന്തപുരം പിടിക്കാൻ കുമ്മനം വേണമെന്ന് ആർഎസ്എസ്; താല്പര്യമില്ലാതെ ബിജെപിയിലെ ഗ്രൂപ്പ് മാനേജറന്മാർ

single-img
5 March 2019

മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ കുമ്മനം രാജശേഖരന്‍ വരുമോ എന്ന് ചോദിച്ചാൽ ഇതുവരെ വ്യക്തമായ മറുപടി നൽകാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ പാർട്ടിക്കുള്ളിലെ സകല ഗ്രൂപ്പ് നേതാക്കൾക്കും കുമ്മനം വന്നാലും വന്നില്ലെങ്കിലും ഒന്നുമില്ല എന്ന മനോഭാവമാണ് ഇപ്പോഴുള്ളത്.

കുമ്മനത്തെ കേരളത്തിലേക്ക് മടക്കി കൊണ്ടുവരണമെന്ന് ഉറച്ച നിലപാട് ആർഎസ്എസ് നേതൃത്വം ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ചു കഴിഞ്ഞു. എന്നാൽ കുമ്മനം മടങ്ങിവരവിന് മുഖ്യ തടസ്സം കർണാടക ഗവർണർ ബിജു ഭായ് വാലയടക്കമുള്ള ഏതാനും ബിജെപി നേതാക്കളാണ്. ഇവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരണമെന്ന് താൽപര്യം ഇവര്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഒരാൾക്ക് മടങ്ങാൻ അവസരം നൽകിയാൽ എല്ലാവരെയും പരിഗണിക്കേണ്ടി വരും എന്ന ആശങ്കയിലാണ് ബിജെപി കേന്ദ്രനേതൃത്വം. അതുകൊണ്ടുതന്നെ ഇതുവരെയും കുമ്മനത്തിന് മടങ്ങിവരവിനെ കാര്യത്തിൽ കേന്ദ്ര നേതൃത്വം ഒരു തീരുമാനവുമെടുത്തിട്ടില്ല.

കുമ്മനം വന്നില്ലെങ്കിൽ തിരുവനന്തപുരം സുരേഷ് ഗോപി, കെ സുരേന്ദ്രൻ, പിഎസ് ശ്രീധരൻപിള്ള എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇതിൽ സുരേന്ദ്രനും ശ്രീധരൻപിള്ളയും തിരുവനന്തപുരം നിന്നും ജനവിധി തേടാൻ താല്പര്യവുമുണ്ട്. സുരേഷ്ഗോപി ഇതുവരെ അഭിപ്രായം തുറന്നു പറയാൻ തയ്യാറായിട്ടില്ല. എന്തുതന്നെയായാലും ബിജെപിയുടെ മേഖല ജാഥകൾ അവസാനിച്ച ശേഷമായിരിക്കും സ്ഥാനാർഥിനിർണയം നടക്കുന്നത്.