പണം വാഗ്ദാനം ചെയ്ത് വോട്ട് ചോദിക്കുന്ന ബി.ജെ.പി അധ്യക്ഷന്റെ വീഡിയോ പുറത്ത്

single-img
5 March 2019

ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷനും എം.പിയുമായ റാവുസാഹബ് ധന്‍വേ പണം വാഗ്ദാനം ചെയ്ത് വോട്ട് ചോദിക്കുന്ന വീഡിയോ പുറത്ത്. ‘എന്നെ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാമെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് പണം നല്‍കാം. എന്റെ എതിരാളികളുടെ പക്കല്‍ പണമില്ല. നിങ്ങള്‍ എന്നെ പിന്തുണയ്ക്കുമോ?’ എന്ന് അദ്ദേഹം ചോദിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. മോദിയ്‌ക്കെതിരെ എല്ലാ കള്ളന്മാരും ഒരുമിച്ചിരിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം വോട്ടു ചോദിക്കുന്നത്.