തൊണ്ണൂറുകളിലെ മലയാള സിനിമയിലെ നിറസാന്നിധ്യം മാതു അഭിനയത്തിലേക്ക് തിരികെയെത്തുന്നു

single-img
5 March 2019

തൊണ്ണൂറുകളില്‍ മലയാള സിനിമാ ലോകത്തെ നിറസാനിദ്ധ്യമായിരുന്ന മാതു വീണ്ടും അഭിനയിക്കാന്‍ എത്തുന്നു. മമ്മൂട്ടി നായകനായ അമരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായാണ് മാതു സിനിമയിലെത്തിയത്. ആദ്യ ചിത്രം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേതാന്‍ മാതുവിന് കഴിഞ്ഞു. തുടര്‍ന്നുള്ള പത്ത് വര്‍ഷം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരം വിവാഹശേഷം അഭിനയ ലോകത്ത് നിന്നും മാറിനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ രാജീവ് നാഥ് സംവിധാനം ചെയ്യുന്ന അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെയാണ് മാതു സിനിമയിലേക്ക് തിരികെ എത്തുന്നത്. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തിരിച്ചുവരവിനെക്കുറിച്ച് മാതു മനസ്സ് തുറന്നത്.

തന്‍റെ കുടുംബ ജീവിതം ആസ്വദിക്കാനും മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനുമായിരുന്നു സിനിമകളില്‍ നിന്നും വിട്ട് നിന്നതെന്നും താരം വ്യക്തമാക്കി. ഇതിനിടയില്‍ നിരവധി ഓഫറുകള്‍ വന്നെങ്കിലും അതെല്ലാം ആ സമയത്ത് നിരസിക്കുകയായിരുന്നു. ഇപ്പോള്‍ മക്കള്‍ എല്ലാവരും വളര്‍ന്നെന്നും ഈ തിരിച്ചുവരവിലൂടെ മലയാള സിനിമയോട് തനിക്കുള്ള അടുപ്പം മനസ്സിലായെന്നും മാതു പറയുന്നു. കേരളത്തില്‍ ഇപ്പോഴും തന്നെ പലരും അമരത്തിലെ മുത്തായാണ് കാണുന്നത്, മുത്തേ എന്ന് പലരും വിളിക്കാറുമുണ്ട്. അത് കേള്‍ക്കുമ്പോള്‍ സന്തോഷമാണെന്നും താരം വ്യക്തമാക്കി.