ലോകകപ്പില്‍ ഭയക്കേണ്ട ടീം വിന്‍ഡീസ്: ഡ്വയ്ന്‍ ബ്രാവോ

single-img
4 March 2019

ആന്റ്വിഗ: ലോകകപ്പിന്റെ ആരവമുയരുമ്പോള്‍ എല്ലാവരും ഭയക്കേണ്ട ടീം വെസറ്റ് ഇന്‍ഡീസാണെന്ന് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയുടെ മുന്നറിയിപ്പ്. ലോക ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനെ ഏകദിന പരമ്പരയില്‍ 2-2ന് വിന്‍ഡീസ് കുരുക്കിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിന്‍ഡീസിനെ പുകഴ്ത്തിക്കൊണ്ട് ഡ്വയ്ന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ചപ്പോള്‍, ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് നടത്തിയ പ്രകടനം ലോകകപ്പില്‍ മറ്റ് ടീമുകള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
വിന്‍ഡീസിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടു വരികയാണ്. ഇപ്പോള്‍ വിന്‍ഡീസിന്റെ ടീമിലുള്ളത് മികച്ച യുവ താരങ്ങളാണ്. ഓരോ കളി കഴിയും തോറും അവരുടെ പ്രകടനം കൂടുതല്‍ കൂടുതല്‍ നന്നായി വരുന്നുണ്ട്. ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെതിരേ വിന്‍ഡീസ് ടീം ഗംഭീരമായാണ് കളിച്ചത്. വരാന്‍ പോകുന്ന ലോകകപ്പിന് സമാനമായ പ്രകടനമാണ് ടീം ലക്ഷ്യമിടുന്നതെന്നും ബ്രാവോ പറഞ്ഞു.