വാജ്‌പേയ് ദുര്‍ഗയെന്ന് അഭിസംബോധന ചെയ്ത ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല: ഉമ്മന്‍ ചാണ്ടി

single-img
4 March 2019

ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം അടല്‍ ബിഹാരി വാജ്‌പേയ് ദുര്‍ഗയെന്ന് അഭിസംബോധന ചെയ്ത ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല എന്ന് മുൻ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാലാകോട്ട് ഭീകരാക്രമണത്തിൽ ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ പ്രധാനമന്ത്രി വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലാകോട്ട് ആക്രമണ ഫലത്തിൽ പ്രതിപക്ഷം സൈന്യത്തോട് തെളിവു ചോദിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതിനെ മാത്രമാണ് പ്രതിപക്ഷം ചോദ്യം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെ പറ്റി ചോദ്യങ്ങൾ ഉയർന്നതോടെ വ്യോമസേന മേധാവി ബിഎസ് ധനോവ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ കണക്കെടുക്കുക സര്‍ക്കാരാണ് എന്നാണ് വ്യോമസേനാ മേധാവി പറഞ്ഞത്. സാഹചര്യം ഇതായിരിക്കെ പ്രധാനമന്ത്രി വിശ്വസനീയമായ കണക്കുകളും വസ്തുതകളുമായി രംഗത്തുവരണം. അന്താരാഷ്‌ട്ര തലത്തില്‍ രാജ്യത്തിന്റെ വിശ്വസനീയത സംരക്ഷിക്കാനും ജനങ്ങളുടെ ആശങ്കകള്‍ ഇല്ലാതാക്കാനും ഇത് അനിവാര്യമാണെ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.