മ​സൂ​ദ് അ​സ​ര്‍ മരിച്ചതായ വാർത്തകൾ നിഷേധിച്ച് പാക് മാധ്യമങ്ങൾ

single-img
4 March 2019

ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ഷെ ഇ ​മു​ഹ​മ്മ​ദ് സ്ഥാ​പ​ക​നും ത​ല​വ​നു​മാ​യ മ​സൂ​ദ് അ​സ​ര്‍ മ​രി​ച്ച​താ​യു​ള്ള വാ​ർ​ത്ത​ക​ൾ നിഷേധിച്ച് പാ​ക് മാ​ധ്യ​മ​ങ്ങ​ൾ. മ​രി​ച്ചെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും മ​സൂ​ദ് അ​സ​ർ ഇ​പ്പോ​ഴും ജീ​വ​നോ​ടെയു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ഉദ്ധരിച്ചുകൊണ്ട് പാ​ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ര്‍​ബു​ദ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​സൂ​ദ് അ​സ​ര്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മ​രി​ച്ചെ​ന്നാ​ണ് നേ​ര​ത്തേ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. വൃ​ക്ക​രോ​ഗം ബാ​ധി​ച്ചി​രു​ന്ന അ​സ​റി​ന് ഡ​യാ​ലി​സി​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. എന്നാൽ വാർത്തകൾ വന്നതിനു പിന്നാലെ മ​സൂ​ദ് അ​സ്ഹ​ർ മ​രി​ച്ചി​ട്ടി​ല്ലെ​ന്നു ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​രു​ന്നു.

പാ​കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മെ​ഹ്‌​മൂ​ദ് ഖു​റേ​ഷി മ​സൂ​ദ് അ​സ്ഹ​റി​നു സു​ഖ​മി​ല്ല എ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം സൂ​ച​ന ന​ല്കി​യി​രു​ന്നു. വീ​ടി​നു പു​റ​ത്തു​പോ​കാ​ൻ ക​ഴി​യാ​ത്ത​വി​ധം അ​സ്ഹ​ർ രോ​ഗ​ബാ​ധി​നാ​ണെ​ന്നാ​യി​രു​ന്നു ഖു​റേ​ഷി പ​റ​ഞ്ഞ​ത്.