കെ.​സു​രേ​ന്ദ്ര​നു പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​വേ​ശി​ക്കാം; ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് അ​വ​സാ​നി​ച്ചു

single-img
4 March 2019

ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നു പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് അ​വ​സാ​നി​ച്ചു. ശ​ബ​രി​മ​ല അ​ക്ര​മ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മൂ​ന്നു മാ​സ​ത്തെ വി​ല​ക്കാ​ണ് കോ​ട​തി സു​രേ​ന്ദ്ര​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. അതാണ് അവസാനിച്ചത്.

സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിന്‍റെ ജാമ്യവ്യവസ്ഥയിലാണ് പ​ത്ത​നം​തി​ട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്. പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കെ ശബരിമല ദർശനത്തിനായി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി റാന്നി മജിസ്ട്രേറ്റ് കോടതി നേരെത്തെ തള്ളിയിരുന്നു.