ഇര്‍ഫാന്‍ ഖാന്‍ പൂര്‍ണ ആരോഗ്യവാന്‍ പുതിയ ചിത്രം ഉടന്‍ പ്രതീക്ഷിക്കാം; സംവിധായകന്‍ തിഗ്മാന്‍ഷു ധൂലിയ

single-img
4 March 2019

അപൂര്‍വ്വ രോഗം ബാധിച്ച് ലണ്ടനില്‍ ചികിത്സ കഴിഞ്ഞെത്തിയ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ പൂര്‍ണ്ണ ആരോഗ്യവാനെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ തിഗ്മാന്‍ഷു ധൂലിയ. ഇര്‍ഫാന്‍ ഖാന്‍ തിരിച്ചെത്തിയ ശേഷം താന്‍ സന്ദര്‍ശിച്ചുവെന്നും അദ്ദേഹം തികച്ചും രോഗവിമുക്തനാണെന്നും ധൂലിയ പറഞ്ഞു.

ഹിന്ദി മീഡിയത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍തന്നെ ആരംഭിക്കുമെന്ന് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു എന്നും തിഗ്മാന്‍ഷു വ്യക്തമാക്കി. ഇര്‍ഫാന്‍ ഖാന്‍ ഫെബ്രുവരിയിലാണ് ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഇര്‍ഫാന്‍ ഖാന്‍ തിരിച്ചെത്തിയതായി അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് തനിക്ക് അപൂര്‍വ്വ രോഗം ബാധിച്ചതായി ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറാണെന്ന് അദ്ദേഹത്തിന് ബാധിച്ചതെന്ന് പിന്നീട് പിശോധനയില്‍ തെളിഞ്ഞിരുന്നു.

ഇര്‍ഫാന്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഹിന്ദി മീഡിയം’2017 ലാണ് തിയേറ്ററുകളില്‍ എത്തിയത്. സാകേത് ചൗധരി സംവിധാനം നിര്‍വ്വഹിച്ച ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. ചിത്രം ആഗോള തലത്തില്‍ 300 കോടി കളക്ഷന്‍ നേടി. ചിത്രത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ആദ്യ ഭാഗത്തിലെ വേഷം തന്നെയായിരിക്കും ഇര്‍ഫാന്‍ രണ്ടാം പതിപ്പിലും കാര്യം ചെയ്യുകഎന്നതാണ് പുറത്തുവരുന്ന വിവരം. ചിത്രം 2020ഓടെ തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാവ് ദിനേഷ് വിജയന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.