സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ഞാൻ അർഹനല്ല: ഇമ്രാൻ ഖാൻ
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് താൻ അർഹനല്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നോബേൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ട് പാക് അസംബ്ലിയിൽ കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു.
സമാധാനത്തിനുളള നൊബേൽ പുരസ്കാരം തനിക്കല്ല ലഭിക്കേണ്ടത്. മറിച്ചു കശ്മീരിലെ പ്രശ്നം പരിഹരിക്കാൻ കഴിയുന്നവർക്കാണ് അതിന് അർഹത ഇമ്രാൻ ഖാൻ ട്വിറ്ററിലൂടെ പറഞ്ഞു.
പാക് മന്ത്രി ഫവാദ് ചൗധരിയാണ് കഴിഞ്ഞ ദിവസം ദേശീയ അസംബ്ലയിൽ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വിട്ടയക്കാനുള്ള തീരുമാനവും, ഇന്ത്യയുമായുള്ള യുദ്ധം ഒഴിവാക്കിയ സഹാചര്യവും പരിഗണിച്ചായിരുന്നു ഇമ്രാൻ ഖാന് പുരസ്കാരം നൽകണമെന്ന ആവശ്യം ഉയർന്നത്
ഇതിനെ തുടർന്ന് ഇമ്രാൻ ഖാന് നൊബേൽ പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായ ക്യാംപെയിൻ നടന്നിരുന്നു. കൂടാതെ രണ്ടുലക്ഷം പേർ ഒപ്പിട്ട കത്തും ഇതിനായി തയ്യാറാക്കിയിരുന്നു