തെരഞ്ഞെടുപ്പ് റാലിയിൽ സൈനിക വേഷം ധരിച്ച് ബിജെപി എംപി: `നാണംകെട്ടവൻ´ എന്നു വിമർശനം

single-img
4 March 2019

തെരഞ്ഞെടുപ്പ് റാലിയിൽ സൈനിക വേഷം ധരിച്ചെത്തി ബിജെപി എംപി. ബിജെപി ഡൽഹി പ്രസിഡന്റ് കൂടിയായ മനോജ് തിവാരിയാണ് സെെനികവേഷം ധരിച്ച റാലി പങ്കെടുത്തത്.  എംപിയുടെ പ്രവൃത്തിക്കെതിരെ പ്രതിപക്ഷം രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.

തൃണമൂൽ കോണ്‍ഗ്രസ് എംപിയായ ഡെറക് ഒബ്രിയനാണ് തിവാരിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തെ സായുധസേനയുടെ യൂണിഫോം ധരിച്ചെത്തി വോട്ട് തേടുന്ന നാണം കെട്ട പ്രവൃത്തിയാണ് ബിജെപി നടത്തുന്നതെന്നാണ് ആരോപണം.

‘നാണംകെട്ടവൻ.. ബിജെപി ഡൽഹി പ്രസിഡന്റും എംപിയുമായ മനോജ് തിവാരി സായുധ സേന വേഷം ധരിച്ചെത്തി വോട്ട് തേടുന്നു. ബിജെപിയും മോദിയും അമിത് ഷായും ചേർന്ന് നമ്മുടെ ജവാന്‍മാരെ രാഷ്ട്രീയവത്കരിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്. എന്നിട്ട് രാജ്യസ്നേഹത്തെക്കുറിച്ച് പാഠങ്ങൾ നൽകുകയും ചെയ്യുന്നു.. എന്തൊരു തരംതാഴലാണ്”- ഒബ്രിയൻ ട്വിറ്ററിൽ  പറഞ്ഞു.