സിറ്റിങ് സീറ്റുകളില്‍ പരസ്പരം മല്‍സരമില്ല; ബംഗാളിൽ സിപിഎം-കോണ്‍ഗ്രസ് നീക്കുപോക്കിന് ധാരണ

single-img
4 March 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി സഹകരിച്ചു നീങ്ങാൻ സിപിഎം കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തിന് അനുമതി നൽകിയതിനു പിന്നാലെ ബംഗാളില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം–കോണ്‍ഗ്രസ് ധാരണയായി. ധാരണ പ്രകാരം കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ ഇടതുമുന്നണിയും സിപിഎമ്മിന്റെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല.

സിറ്റിങ് സീറ്റുകളിൽ കോൺഗ്രസുമായി വിട്ടു വീഴ്ച വേണ്ടെന്നാണു കേന്ദ്ര കമ്മിറ്റിയിലെ പൊതു വികാരം. അതു ശരിവച്ചുള്ള തീരുമാനമാണു പുറത്തുവരുന്നത്. മറ്റ് സീറ്റുകളിൽ ഇരുപാർട്ടികളും സഹകരിച്ചാവും മുന്നോട്ടുപോകുന്നത്. ബംഗാളിൽ ധാരണയുണ്ടാകുമെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസുമായി യാതൊരു വിധത്തിലുള്ള സഖ്യത്തിനും സിപിഎം തയാറാകില്ല

ബിജെപിയും കോൺഗ്രസും ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ സിപിഎം മൽ‌സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കും. ഇവിടങ്ങളിൽ ഒന്നോ, രണ്ടോ സീറ്റുകളിൽ മാത്രമേ മൽസരിക്കൂ. മറ്റിടങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമം നടത്തുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.