വ്യോമാക്രമണത്തിൽ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് കണക്കെടുക്കുന്ന പതിവ് വ്യോമസേനയ്ക്ക് ഇല്ല; കണക്ക് പറയേണ്ടത് സര്‍ക്കാർ: വ്യോമസേന

single-img
4 March 2019

വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് കണക്കെടുക്കുന്ന പതിവ് വ്യോമസേനയ്ക്ക് ഇല്ലെന്നും നാശനഷ്ടങ്ങളുടെ കണക്ക് സര്‍ക്കാരാണ് പറയേണ്ടതെന്നുംവ്യോമസേന മേധാവി ബിഎസ് ധനോവ. ബാലാകോട്ട് വ്യോമാക്രമണം ലക്ഷ്യം നേടിയെന്നും അദ്ദേഹം വ്യക്തമാക്കി. ആസൂത്രണം ചെയ്തതനുസരിച്ചാണ് വ്യോമാക്രമണം നടത്തിയത്. ഇതിനെതിരെ പ്രത്യാക്രമണവുമായി ശത്രുരാജ്യം എത്തിയപ്പോള്‍ സാധ്യമായ എല്ലാ യുദ്ധവിമാനങ്ങളും ഉപയോഗിച്ചു.ഏത് യുദ്ധവിമാനമാണ് കൈവശമെന്ന് നോക്കാതെയാണ് തിരിച്ചടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശത്രുവിനെ തുരത്താന്‍ വ്യോമസേനയുടെ കൈവശമുളള എല്ലാ യുദ്ധവിമാനങ്ങളും മികച്ചതാണെന്നും ധനോവ പറഞ്ഞു. മിംഗ് 21- ബൈസണ്‍ മികച്ച യുദ്ധവിമാനമാണ്.ഇത് പരിഷ്‌കരിച്ചതാണ്. മെച്ചപ്പെട്ട റഡാര്‍ സംവിധാനം ഇതിനുണ്ട്. വ്യോമാക്രമണത്തിന് അനുയോജ്യമായ മിസൈലുകള്‍ ഘടിപ്പിച്ചതാണ് ബൈസണ്‍ എന്നും ബിഎസ് ധനോവ പറഞ്ഞു.