ഒരൊറ്റ ആഗ്രഹമേയുള്ളൂ, എത്രയും വേഗം സൈനിക വേഷത്തിൽ വിമാനം പറത്തണം: വ്യോ​മ​സേ​നാ ഉദ്യോഗസ്ഥരോടും ഡോക്ടർമാരോടും ആഗ്രഹം തുറന്നുപറഞ്ഞ് ​അഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ

single-img
4 March 2019

എ​ത്ര​യും വേ​ഗം വീ​ണ്ടും  സൈനിക വേഷത്തിൽ വി​മാ​നം പ​റ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് പാകിസ്ഥാൻ പിടിയിൽ നിന്നും രക്ഷപ്പെട്ട വ്യോ​മ​സേ​ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ. മു​തി​ര്‍​ന്ന വ്യോ​മ​സേ​നാ ക​മാ​ന്‍​ഡ​ര്‍​മാ​രോ​ടും ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​രോ​ടു​മാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹം പ​റ​ഞ്ഞ​ത്.

അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ ഡീ​ബ്രീ​ഫിം​ഗി​ന് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. ഡീ​ബ്രീ​ഫിം​ഗിം​ഗ് ഏ​താ​നും ദി​വ​സം തു​ട​ർ​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വ്യോ​മ​സേ​ന​യു​ടെ സെ​ൻ​ട്ര​ൽ മെ​ഡി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റി​ൽ (എ​എ​ഫ്സി​എം​ഇ) ചി​കി​ത്സ​യി​ലാ​ണ് അ​ഭി​ന​ന്ദ​ന്‍.

അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന്‍റെ ന​ട്ടെ​ല്ലി​ന് താ​ഴെ​യാ​യി പ​രി​ക്കു​ണ്ടെ​ന്നാ​ണ് സ്കാ​നിം​ഗ് ഫ​ലം. ഇ​തി​നു​പു​റ​മേ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കും വിം​ഗ് ക​മാ​ൻ​ഡ​റെ വി​ധേ​യ​നാ​ക്കി​യി​രു​ന്നു.

അഭിനന്ദൻ വർധമാനെ വ്യോ​മ​സേ​ന​യി​ലെ ഒ​ട്ടേ​റെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചിരുന്നു. വി​മാ​നം നി​യ​ന്ത്രി​ക്കാ​ൻ ത​ക്ക​വി​ധം അ​ദ്ദേ​ഹ​ത്തെ സ​ജ്ജ​നാ​ക്കു​ക​യെ​ന്നാ​ണു ല​ക്ഷ്യ​മെ​ന്ന് ഒ​രു മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ഴി‌‌​ഞ്ഞ ദി​വ​സം പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ അ​ഭി​ന​ന്ദ​നെ നേ​രി​ൽ ക​ണ്ടി​രു​ന്നു.