‘എനിക്ക് സൗകര്യമുള്ള സമയത്ത് സ്വന്തം ഇഷ്ടപ്രകാരമാണ് ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത്; തന്നെ വിമർശിച്ച മുല്ലപ്പള്ളിയ്ക്ക് മറുപടിയുമായി വിടി ബല്‍റാം

single-img
3 March 2019

സാഹിത്യകാരി കെ.ആര്‍ മീരയ്ക്കെതിരേയുള്ള അധിക്ഷേപം ഉള്‍പ്പടെയുള്ള തൻ്റെ സോഷ്യല്‍ മീഡിയ ഇടപെടലുകളെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. ഒഴിവ് വേളകളിലാണ് സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നതെന്നും അല്ലാത്ത സമയങ്ങളില്‍ ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാറുണ്ടെന്നുമാണ് ബൽറാം ചൂണ്ടിക്കാട്ടിയത്. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അ്‌ദ്ദേഹത്തിന്റെ പ്രതികരണം.

പൊതുസമൂഹത്തില്‍ അംഗീകാരമുള്ള ഒരു സാഹിത്യകാരിക്കെതിരേ ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. എ.കെ.ജിക്കെതിരേ നടത്തിയ ആക്ഷേപങ്ങളുടെ പേരിലും ബല്‍റാമിന് താക്കിത് നല്‍കിയിരുന്നതാണെന്നും ഇനിയിങ്ങനെ ഉണ്ടാകരുതെന്നു മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നും പറഞ്ഞിട്ടും ബല്‍റാം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.

സോഷ്യല്‍മീഡിയയില്‍ പ്രതികരണം നടത്തുന്നവരെ നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് കിട്ടുന്നില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ തന്റെ ഒരു ദിവസത്തെ പരിപാടികള്‍ എന്നവകാശപ്പെട്ട് വലിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ബല്‍റാം ഇതിന് മറുപടി നല്‍കിയത്.

രാവിലെ ഒമ്പതുമണി വരെ വീട്ടിൽ നിവേദക സംഘങ്ങളടക്കം ഇരുപതോളം ആളുകളുമായി കൂടിക്കാഴ്ചപിന്നെ തൃത്താലയിലെ എംഎൽഎ ഓഫീസിൽ…

Posted by VT Balram on Saturday, March 2, 2019