ഇന്ത്യ- പാക് മഞ്ഞുരുകൽ ക്രിക്കറ്റിലൂടെ; കോലിയെ അയൽക്കാരൻ എന്ന് സംബോധന ചെയ്ത് ഷോയിബ് മാലിക്

single-img
3 March 2019

പുല്‍വാമ ഭീകരാക്രമണത്തിന്റേയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടേയും പശ്ചാത്തലത്തില്‍ ഇരുരാജ്യത്തേയും ക്രിക്കറ്റ് താരങ്ങൾക്കിടയിൽ ഒരു മഞ്ഞുരുകൽ. പാക് ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിൻ്റെ ട്വീറ്റാണ് ഇപ്പോൾ ചർച്ചാ വിഷയം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ അയല്‍ക്കാരന്‍ എന്ന് അഭിസംബോധന ചെയ്താണ് മാലിക്ക് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വെന്റി-20യില്‍ വിരാട് കോലി ട്വെന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരമായി മാറിയിരുന്നു. 38 പന്തില്‍ 72 റണ്‍സ് നേടി പുറത്താകാതെ നിന്ന കോലിയെ അഭിനന്ദിച്ചാണ് മാലിക് രംഗത്തെത്തിയത്.


കോലി ഇൗ നേട്ടം കെെവരിച്ചതോടെ  മൂന്നാം സ്ഥാനത്തുള്ള മാലിക്കിന്റെ സ്‌കോറിനൊപ്പമെത്തി. ഇതിന് പിന്നാലെയാണ് പാക് താരം ട്വീറ്റിലൂടെ ഇന്ത്യന്‍ ക്യാപ്റ്റനെ അഭിനന്ദിച്ചത്. മാലിക്കിന്റേയും കോലിയുടേയും അക്കൗണ്ടില്‍ 2263 റണ്‍സാണുള്ളത്. കോലി 67 മത്സരങ്ങളില്‍ നിന്നും മാലിക്ക് 111 മത്സരങ്ങളില്‍ നിന്നുമാണ് ഇത്രയും സ്‌കോര്‍ നേടിയത്.

94 മത്സരങ്ങളില്‍ 2331 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് പട്ടികയില്‍ ഒന്നാമത്.