ആള്‍നാശമായിരുന്നില്ല ലക്ഷ്യം; 300 പേര്‍ കൊല്ലപ്പെട്ടെന്ന് മോദി പറഞ്ഞിട്ടില്ല: മന്ത്രി അലുവാലിയ

single-img
3 March 2019

” ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം മോദി പ്രസംഗിച്ചിരുന്നു. എന്നാൽ 300 പേർ കൊല്ലപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നോ? ഏതെങ്കിലും ബി.ജെ.പി. വക്താവോ അമിത് ഷായോ അങ്ങനെ പറഞ്ഞോ? വലിയതോതിലുള്ള ആൾനാശമുണ്ടായില്ല എന്നതാണ് അതിനുകാരണം. വലിയതോതിലുള്ള ആൾനാശമുണ്ടാക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന സന്ദേശം നൽകുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആൾനാശമുണ്ടാക്കുകയെന്നത് ഞങ്ങളുടെ ലക്ഷ്യമല്ല” – കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയയുടെ വാക്കുകൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ഇതോടെ ബാലക്കോട്ട് വ്യോമാക്രമണം സംബന്ധിച്ചുള്ള വിവാദത്തിന് ചൂടുപിടിച്ചു. കോൺഗ്രസും സി.പി.എമ്മും വ്യോമാക്രമണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. ഒരു ഭീകരവാദിയും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് അലുവാലിയ പറഞ്ഞതെന്ന് പശ്ചിമബംഗാൾ കോൺഗ്രസ് വൈസ് പ്രസിഡന്റ് ഓം പ്രകാശ് മിശ്ര ആരോപിച്ചു.

https://mobile.twitter.com/cpimspeak/status/1101798010340683776?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwgr%5E363937393b70726f64756374696f6e&ref_url=https%3A%2F%2Fd-3372479023928286988.ampproject.net%2F1902271810270%2Fframe.html