ക്രിക്കറ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതിന്റെ ക്രെഡിറ്റ് മോദിക്ക്: ടൈംസ് നൗ ചാനലിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

single-img
3 March 2019

“@PMOIndia beats Australia by 6 wickets in the 1st ODI.” ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ച ശേഷം ടൈംസ് നൗവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു. അബദ്ധം പിണഞ്ഞത് മനസിലായ ചാനല്‍ പെട്ടെന്ന് തന്നെ ട്വീറ്റ് എഡിറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.