മണിയൻപിള്ള രാജുവിനോട് പ്രണയമുണ്ടായിരുന്നു: വെളിപ്പെടുത്തലുമായി ഷക്കീല

single-img
3 March 2019

നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിനോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നു ഷക്കീല. ഇഷ്ടം കൂടി അന്ന് താൻ രാജുവിന് പ്രണയലേഖനം അയച്ചുകൊടുത്തിരുന്നുവെന്നും ഷക്കീല പറഞ്ഞു. ഷക്കീല തന്നെയാണ് ഒരു ടിവി ഷോയ്ക്കിടെ ഇതുവരെ പറയാത്ത തന്റെ പ്രണയകഥ വെളിപ്പെടുത്തിയത്.

രാജു നിർമിച്ച മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈയുടെ സെറ്റിലായിരുന്നു ഈ വൺവേ പ്രണയം മൊട്ടിട്ടതെന്ന് ഷക്കീല പറഞ്ഞു. ചിത്രത്തിൽ ഷക്കീല സ്വന്തം പേരിൽ ഒരു അതിഥി വേഷം ചെയ്തിരുന്നു.

2007ൽ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഞാൻ ഉടനെ നിർമാതാവ് മണിയൻപിള്ള രാജുവിനെ പോയി കണ്ടു. ഞാൻ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുൻകൂറായി നൽകി. വലിയൊരു സഹായമായിരുന്നു എനിക്കത്.

അത് മുതൽ അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു എനിക്ക്. ഞാൻ അദ്ദേഹത്തിന് ഒരു പ്രണയലേഖനം എഴുതുക വരെ ചെയ്തു. എന്നാൽ, ഇന്നുവരെ ആ കത്തിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല-ഷക്കീല പറഞ്ഞു.