മൂപ്പതിനായിരം കോടിയെടുത്ത് അനില്‍ അംബാനിക്ക് നല്‍കിയിട്ട് നാണമില്ലാതെ സംസാരിക്കരുത്; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

single-img
3 March 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.കാലഹരണപ്പെട്ട വിമാനങ്ങള്‍ സൈന്യം ഉപയോഗിക്കാന്‍ കാരണക്കാരന്‍ പ്രധാനമന്ത്രി മോദിയാണെന്നും റാഫേല്‍ വിമാനം വൈകാന്‍ കാരണം പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മയാണെന്നും രാഹുല്‍ വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് നാണമില്ലേയെന്ന് ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി.

വിംഗ് കമാന്‍ഡര്‍  അഭിനനന്ദിനെ പോലുള്ളവര്‍ എന്തിന് ജീവന്‍ പണയം വെച്ച് കാലഹരണപ്പെട്ട പോര്‍വിമാനങ്ങള്‍ ഉപയോഗിക്കണം. മൂപ്പതിനായിരം കോടിയെടുത്ത് മോദി സുഹൃത്തായ അനില്‍ അംബാനിക്ക് നല്‍കുകയായിരുന്നെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യസുരക്ഷയില്‍ ആരും രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടതിന് പിന്നാലെയായിരുന്നു രാഹുലിന്റെ മറുപടി. റഫാല്‍ വിഷയത്തിലെ രാഷ്ട്രീയം രാജ്യത്തിന് ദോഷകരമായെന്നും ഇന്ത്യയുടെ കൈവശം റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ തിരിച്ചടി കൂടുതല്‍ ശക്തമായേനെയെന്നും മോദി പറഞ്ഞിരുന്നു.