ഇനി തെരഞ്ഞെടുപ്പ് കാലം; തെരഞ്ഞെടുപ്പു തീയതി മാർച്ച് ആറിനോ ഏഴിനോ പ്രഖ്യാപിക്കും

single-img
3 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പുതീയതി ഈയാഴ്ച പ്രഖ്യാപിക്കുമെന്നു സൂചനകൾ. . ഏപ്രിൽ 12-ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി മേയ് പകുതിയോടെ പൂർത്തിയാകുന്നവിധമുള്ള സമയക്രമമാണ് കമ്മിഷന്റെ അന്തിമപരിഗണനയിലുള്ളത്. മാർച്ച് ആറിനോ ഏഴിനോ പ്രഖ്യാപനം നടക്കുമെന്നാണ് സൂചനകൾ. .

കഴിഞ്ഞ തവണ ഏപ്രിൽ ‍10-നാണ് കേരളത്തിൽ വോട്ടെടുപ്പ് നടന്നത്. ഏപ്രിൽ ഏഴുമുതൽ മേയ് 12 വരെ ആയിരുന്നു രാജ്യത്ത് തെരഞ്ഞെടുപ്പുകൾ നടന്നത്. മേയ് 15-നാണ് വോട്ടെണ്ണിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ചുരുങ്ങിയത് 35 ദിവസത്തെ ഇടവേളയെങ്കിലും വേണം ആദ്യഘട്ട വോട്ടെടുപ്പ് നടത്താൻ. പ്രഖ്യാപനത്തിനുശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം, പത്രികാ സമർപ്പണം, സൂക്ഷ്മപരിശോധന, പിൻവലിക്കാനുള്ള സമയം എന്നിവയെല്ലാം 21 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നീക്കം.

രാഷ്ട്രപതിഭരണത്തിലുള്ള ജമ്മുകശ്മീരിൽ പൊതുതിരഞ്ഞെടുപ്പ് മാറ്റിവെക്കുമോ എന്നു വ്യക്തമല്ല. ക്രമസമാധാനനില വിലയിരുത്താൻ തിരഞ്ഞെടുപ്പുകമ്മിഷൻ അടുത്തദിവസം സംസ്ഥാനം സന്ദർശിക്കുന്നുണ്ട്. പത്രിക പിൻവലിക്കാനുള്ള അവസാനദിവസം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമായിരിക്കും വോട്ടെടുപ്പ്.