” ഭീകരാക്രമണങ്ങൾ ഇപ്പോൾ മാത്രം ഉണ്ടാകുന്നത് എന്തു കൊണ്ടാണ്‌?; ബി.ജെ.പി പ്രവർത്തകർ വിജയക്കൊടി പാറിക്കുന്നത് യുദ്ധവിമാനം പറപ്പിച്ച് പാക് മണ്ണിൽ ആക്രമണം നടത്തിയത് അവരാണെന്ന തരത്തിലാണ്”: കുമാരസ്വാമി

single-img
3 March 2019

ഇന്ത്യ – പാക് സംഘർഷം മൂർച്ഛിക്കുന്നത് എവിടേക്കാണ് പോകുന്നതെന്ന് ചിന്തിക്കണം എന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ബി.ജെ.പി പ്രവർത്തകർ വിജയക്കൊടി പാറിക്കുന്നത് യുദ്ധവിമാനം പറപ്പിച്ച് പാക് മണ്ണിൽ ആക്രമണം നടത്തിയത് അവരാണെന്ന തരത്തിലാണ്. സ്ഥിതിഗതികളെ സ്ഥാപിത താത്പര്യങ്ങൾക്കായി ദുർവിനിയോഗം ചെയ്യുകയാണ് അവർ. രാജ്യത്തെ സംരക്ഷിക്കുന്നത് അവർ മാത്രമാണെന്ന തരത്തിലാണ് പെരുമാറുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.

ഭീകരാക്രമണങ്ങൾ ഇപ്പോൾമാത്രം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്. തന്റെ പിതാവ് എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഭീകരാക്രമണങ്ങളൊന്നും ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണ്. അതേക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. കശ്മീരിലേക്ക് പോകാൻ പ്രധാനമന്ത്രി മോദിക്ക് പല തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണ്. എന്നാൽ, ഇന്ത്യ – പാക് അതിർത്തിയിലേക്ക് തുറന്ന ജീപ്പിൽ സഞ്ചരിച്ച ഒരേയൊരു പ്രധാനമന്ത്രി ദേവഗൗഡയണ്  എന്നും അദ്ദേഹം പറഞ്ഞു.