കുളിപ്പിക്കുന്നതിനിടെ കിടക്കാന്‍ പറഞ്ഞതും പാപ്പാന്‍ നില്‍ക്കുന്ന വശത്തേക്ക് ആന കിടന്നു; കോട്ടയത്ത് ഒന്നാം പാപ്പാന് ദാരുണാന്ത്യം

single-img
3 March 2019


ആനക്കടിയില്‍പ്പെട്ട് പാപ്പാന് ദാരുണാന്ത്യം. ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കര്‍(40) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ന് കോട്ടയം കാരാപ്പുഴയിലെ പുരയിടത്തിലായിരുന്നു അപകടം.

കോട്ടയം ഭാരത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെ, ആനയോടു കിടക്കാന്‍ പറഞ്ഞതും പാപ്പാന്‍ നില്‍ക്കുന്ന വശത്തേക്ക് ആന കിടന്നു. മറുവശത്തേക്കു കിടക്കാന്‍ ആനയോട് പറയുന്നതിനിടെ അരുണ്‍ ആനയ്ക്കടിയിലേക്കു തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ അരുണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.