കൊല്ലത്ത് നടന്നത് രാഷ്ട്രീയകൊലപാതകം; കോണ്‍ഗ്രസ് കൊലക്കത്തി താഴെ വെക്കണമെന്ന്കോടിയേരി

single-img
3 March 2019

കൊല്ലം ചിതറയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം പെരിയ ഇരട്ടക്കൊലപാതകത്തിനുള്ള തിരിച്ചടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരിയക്ക് തിരിച്ചടി നല്‍കുമെന്ന് കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിച്ചതാണ് . കൊലക്കത്തി താഴെ വയ്ക്കാന്‍ കോണ്‍ഗ്രസ് ഇനിയും തയ്യാറായിട്ടില്ല . സി.പി.എമ്മുകാര്‍ കൊല്ലപ്പെട്ടാല്‍ രാഷ്ട്രീയ പ്രശ്നമായി കാണാന്‍ ആരും തയ്യാറല്ലെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.

കഴിഞ്ഞദിവസം കൊല്ലം ചിതറയിൽ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗമായ മുഹമ്മദ് ബഷീർ കുത്തേറ്റ് മരിച്ചിരുന്നു. സമീപവാസിയായ ഷാജഹാൻ എന്നയാളാണ് ബഷീറിനെ കുത്തിക്കൊന്നത്. ബഷീർ വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ഇതിനുപിന്നാലെ ഷാജഹാൻ ബഷീറിനെ വീട്ടിലെത്തി കുത്തിയെന്നുമാണ് പോലീസ് അറിയിച്ചത്. എന്നാൽ വാക്കുതർക്കത്തിനൊടുവിൽ ഇരട്ടപ്പേര് വിളിച്ചതിനാണ് ഷാജഹാൻ ബഷീറിനെ കുത്തിയതെന്നും ആരോപണമുണ്ട്.