പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ നിന്നാല്‍ എന്തായാലും ജയിക്കുമെന്ന് ബിജെപി

single-img
3 March 2019

ശബരിമലസമരത്തിന്റെ സിരാകേന്ദ്രമായ പത്തനംതിട്ട, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഏറെ പ്രതീക്ഷവെക്കുന്ന മണ്ഡലമാണ്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.ടി. രമേശ് എന്നിവരുടെ പേരുകള്‍ ഇവിടെ ഉയരുന്നുണ്ടെങ്കിലും സാഹചര്യങ്ങള്‍ കെ സുരേന്ദ്രനാണ് മുന്‍തൂക്കം നല്‍കുന്നത്.

ശബരിമല സമരത്തെത്തുടര്‍ന്ന് ദിവസങ്ങളോളം ജയിലില്‍ക്കിടന്ന സുരേന്ദ്രന് പത്തനംതിട്ട മണ്ഡലത്തിലെ പാര്‍ട്ടിഅണികളെ പരമാവധി ഊര്‍ജസ്വലരാക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ശബരിമല കര്‍മസമിതി, സമരത്തോട് സഹകരിച്ച പ്രധാന സമുദായവിഭാഗങ്ങള്‍ എന്നിവരുടെ പിന്തുണയും അദ്ദേഹത്തിന് ഉറപ്പിക്കാനാകുമെന്നും കണക്കുകൂട്ടുന്നു.

ബി.ജെ.പി. നടത്തുന്ന ‘പരിവര്‍ത്തന്‍യാത്ര’യുടെ തെക്കന്‍മേഖലാജാഥ നയിക്കുന്നത് സുരേന്ദ്രനാണ്. കാഞ്ഞിരപ്പള്ളിയില്‍നിന്ന് അഞ്ചിന് തുടങ്ങുന്ന യാത്ര പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത് സുരേന്ദ്രന്റെ ജനസ്വാധീനം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.