കലിപ്പടങ്ങാതെ ധോണി; ഓസ്‌ട്രേലിയക്കെതിരെ നേടിയത് തുടര്‍ച്ചയായ നാലാം അര്‍ധസെഞ്ചുറി

single-img
3 March 2019


ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മല്‍സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 236 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ അര്‍ധസെഞ്ചുറികളുമായി കേദാര്‍ ജാദവും മഹേന്ദ്രസിങ് ധോണിയും തിളങ്ങിയതോടെ 10 പന്തുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് ലീഡും സ്വന്തം. കേദാര്‍ ജാദവ് കളിയിലെ കേമനായി. ഈ മൈതാനത്ത് കളിച്ച മൂന്ന് ഏകദിനങ്ങളില്‍ ഓസീസിന്റെ ആദ്യ തോല്‍വി കൂടിയാണിത്.

അതേസമയം ഏകദിനത്തില്‍ ഈ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരെ ധോണി മിന്നുന്ന ഫോം തുടരുന്നതിനും ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഈ വര്‍ഷം കളിച്ച തുടര്‍ച്ചയായ നാലാം മല്‍സരത്തിലാണ് ധോണി അര്‍ധസെഞ്ചുറി നേടുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന മൂന്ന് ഏകദിനങ്ങളിലും ധോണി തുടര്‍ച്ചയായി അര്‍ധസെഞ്ചുറി നേടിയിരുന്നു. അന്ന് പരമ്പരയിലെ താരമായതും ധോണി തന്നെ. ആ പ്രകടനത്തിന്റെ തുടര്‍ച്ചയാണ് നാട്ടിലെത്തിയപ്പോഴും ധോണി പ്രകടമാക്കുന്നത്. ഈ വര്‍ഷം ഓസീസിനെതിരെ കളിച്ച നാല് ഏകദിനങ്ങളില്‍ ധോണിയുടെ സ്‌കോറുകള്‍ ഇങ്ങനെ:

51(96) 55(54)* 87(114)* 59(72)*