ഞങ്ങളുടെ കുഞ്ഞിനു നൽകാൻ ഇതിലും ഉചിതമായ പേര് മറ്റൊന്നില്ല: അഭിനന്ദന്‍ വര്‍ത്തമാന്‍ തിരിച്ചെത്തിയ അതേ മണിക്കൂറിൽ പിറന്ന കുട്ടിക്ക് ` അഭിനന്ദൻ´ എന്ന പേരു നൽകി രാജസ്ഥാനിലെ ഒരു കുടുംബം

single-img
3 March 2019

പാകിസ്ഥാന്‍ പിടിയില്‍ നിന്നും തിരിച്ചെത്തിയ വ്യോമസേന വിംഗ് കമാന്‍ര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വീണ്ടും വീണ്ടും വാർത്തകളിൽ നിറയുകയാണ്.  അദ്ദേഹം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായി മാറിക്കഴിഞ്ഞു. അഭിനന്ദന്‍ തിരിച്ചെത്തനായി രാജ്യം ഒരേ മനസ്സോടെ കാത്തിരുന്നതിനു പിറകേ, അദ്ദേഹം മടങ്ങിയെത്തിയ സന്തോഷത്തില്‍ അതേ അവസരത്തില്‍ ജനിച്ച കുട്ടിക്ക് അഭിനന്ദന്റെ പേര് നല്‍കിയിരിക്കുകയാണ് രാജസ്ഥാനിലെ ഒരു കുടുംബം.

ആള്‍വാറിലെ ജനേഷ് ഭൂട്ടാനിയുടെ കുടുബമാണ് അഭിനന്ദന്‍ എന്ന പേര് കുട്ടിക്ക് നല്‍കിയിരിക്കുന്നത്. ഐഎഎഫ് പൈലറ്റ് തിരിച്ചെത്തിയ അതേ മണിക്കൂറുകളില്‍ തന്നെ എന്റെ മരുമകള്‍ ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ഞങ്ങള്‍ അവന് അഭിനന്ദന്‍ എന്നാണ് പേര് നല്‍കിയത്. പൈലറ്റിനോടുള്ള് ആദരസൂചകമായാണ് അദ്ദേഹത്തിന്റ പേര് നല്‍കിയതെന്നും ജനേഷ് വെളിപ്പെടുത്തുന്നു.

മരുമകള്‍ അടക്കമുള്ള തന്റെ കുടുംബം അഭിനന്ദനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വളരെ പിരിമുറക്കത്തോടെയാണ് കണ്ടിരുന്നതെന്നും ആ സമയത്താണ് മരുമകളെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. മകനെ അഭിനന്ദനെപ്പോലെ തൻ്റെ മകനും ധൈര്യശാലിയായ ഒരു സൈനികന്‍  ആകണമെന്നാണ് ആഗ്രഹമെന്ന് മാതാവ് സ്പന ദേവി വ്യക്തമാക്കി.