അഭിനന്ദൻ്റെ തോക്ക് പാകിസ്ഥാൻ കെെമാറിയില്ല; തിരിച്ചു നൽകിയത് വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രം

single-img
3 March 2019

വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ തോക്ക് പാകിസ്താന്‍ കൈമാറിയില്ലെന്ന് റിപ്പോര്‍ട്ട്. മിഗ് 21 ബേസന്‍ യുദ്ധവിമാനം തകര്‍ന്ന് പാരച്യൂട്ടില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ തോക്കുണ്ടായിരുന്നതായും എന്നാൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയച്ചപ്പോൾ അതു നൽകിയില്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അഭിനന്ദന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാകിസ്താന്‍ വെള്ളിയാഴ്ച കൈമാറിയത്.  തോക്ക് ഉപയോഗിച്ച് തന്നെ പിടികൂടാനെത്തിയ പാകിസ്താനിലെ തദ്ദേശവാസികളില്‍ നിന്ന് രക്ഷപെടാന്‍ അഭിനന്ദന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഭിനന്ദനൊപ്പം പാകിസ്താന്‍ വിട്ട് നല്‍കി വസ്തുക്കളുടെ പട്ടികയില്‍ തോക്കില്ല.

ഭൂപടം, അതിജീവനത്തിനുള്ള കിറ്റ്, ചില രേഖകള്‍ തുടങ്ങിയ സാധനങ്ങളും അഭിനന്ദന്റെ കൈവശമുണ്ടായിരുന്നെങ്കിലും പാക് സൈനികര്‍ പിടികൂടുന്നതിന് മുമ്പായി അദ്ദേഹം അതെല്ലാം അഭിനന്ദൻ  നശിപ്പിച്ചിരുന്നു.