സിനിമയില്‍ ഹൃത്വിക് റോഷനെ അല്ലാതെ മറ്റാരെയും ചുംബിക്കില്ല: തമന്ന

single-img
2 March 2019

”ചുംബനരംഗങ്ങളില്‍, പ്രത്യേകിച്ച് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാന്‍ മടിയുണ്ട്. സിനിമക്കായി കരാര്‍ ഒപ്പുവെക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കാറുണ്ട്. ബിക്കിനി, ലിപ് ലോക്ക് ഇവ ഒഴിവാക്കണമെന്ന് ആദ്യമെ പറയാറുണ്ട്. എത്ര പണം ഓഫര്‍ ചെയ്തിട്ടും കാര്യമില്ല. എന്നാല്‍ ഹൃത്വിക് റോഷനെ ആണ് ചുംബിക്കേണ്ടത് എങ്കില്‍ വിട്ടുവീഴ്ചക്ക് തയ്യാറാണ്”നടി തമന്നയുടെ വാക്കുകളാണിത്.

ഒരു തമിഴ് ടി വി ഷോയിലായിരുന്നു തമന്നയുടെ തുറന്നുപറച്ചില്‍. ”സ്‌ക്രീനില്‍ ഞാന്‍ ചുംബിക്കാറില്ല. എന്റെ കരാറിന്റെ ഭാഗമാണത്. പക്ഷേ സുഹൃത്തുക്കളോട് ഞാന്‍ പറയാറുണ്ട്, ഹൃത്വിക് റോഷനാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും” തമന്ന പറഞ്ഞു.

ഹൃത്വിക് റോഷനെ ഒരിക്കല്‍ കാണാന്‍ ഇടയായപ്പോള്‍ താര പ്രഭയെല്ലാം മറന്ന് ഒരു ആരാധിക മാത്രമായി മാറിയെന്നും തമന്ന പറഞ്ഞു. ‘അടുത്തിടെയാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. ആദ്യം ഞാന്‍ അദ്ദേഹത്തോട് ഹായ് പറഞ്ഞ് കണ്ടതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു.

അദ്ദേഹം ശരിയെന്ന് പറഞ്ഞ് പോവാന്‍ ഒരുങ്ങി. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് ചിത്രം എടുക്കണോ എന്ന് ഹൃത്വിക് ചോദിച്ചത്. വേണമെന്ന് പറഞ്ഞപ്പോള്‍ ഒരു ചിത്രം എടുത്തു,’ തമന്ന പറഞ്ഞു. ‘എന്റെ സിനിമാ കരിയറിന്റെ തുടക്കം മുതലേ ഞാന്‍ ഏറെ ആരാധനയോടെ നോക്കുന്ന താരമാണ് അദ്ദേഹം. ഹൃത്വികിന്റെ ആത്മാര്‍ത്ഥയും കഠിനാധ്വാനവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്,’ തമന്ന പറഞ്ഞു.