അഭിനന്ദന്‍ വര്‍ത്തമാനെ സ്വാ​ഗതം ചെയ്ത സാനിയയ്ക്ക് പാകിസ്ഥാനിൽ ശകാരവർഷം; ഷൊയ്ബ് മാലിക്കിൻ്റെ ട്വീറ്റിനു സാനിയയ്ക്ക് ഇന്ത്യയിൽ വിമർശനം

single-img
2 March 2019

ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ സ്വാ​ഗതം ചെയ്ത് ടെന്നീസ് താരം സാനിയ മിർസ. അഭിനന്ദൻ വർത്തമാൻ… നിങ്ങൾ ഞങ്ങളുടെ ഹീറോയാണെന്ന് സാനിയ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് സാനിയയെ വിമർശിച്ച് നിരവധി പാകിസ്ഥാൻകാർ രം​ഗത്തെത്തിയത്.

നേരത്തേ സാനിയയുടെ ഭർത്താവും പാകിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റിനെതിരെ സോഷ്യൽ മീഡിയിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ‘ഹമാരാ പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന ട്വീറ്രിനെതിരെയാണ് നിരവധി പേർ രംഗത്ത് വന്നത്. സാനിയയാണ് ഇക്കാര്യത്തിലും ആക്രമിക്കപ്പെട്ടത്.

ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റിൽ സാനിയ മി‌ർസ മറുപടി പറയണമെന്ന് ആവശ്യവുമായി ചിലർ രംഗത്ത് വന്നു. ബി.ജെ.പി എം.എൽ.എയും ട്വീറ്റിനെ വിമർശിച്ചു. തെലങ്കാനയുടെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് സാനിയ മിർസയെ മാറ്റണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

അതിനു പിന്നാലെയാണ് സാനിയ വെെമാനികനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് സ്വാഗതം. അഭിനന്ദ് ഞങ്ങളുടെ ഹീറോയാണ്. നിങ്ങളുടെ ധൈര്യത്തേയും അന്തസ്സിനേയും  രാജ്യം സല്യൂട്ട് ചെയ്യുന്നു.. എന്നായിരുന്നു സാനിയ മിര്‍സ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ജയ്ഹിന്ദ് എന്ന വാക്കുകളോടെയാണ് സാനിയയുടെ കുറിപ്പ് അവസാനിക്കുന്നത്.

സാനിയയുടെ പോസ്റ്റിനെ വിമർശിച്ച് പാകിസ്ഥാൻകാർ കമന്റുകളുമായി രം​ഗത്തെത്തുകയായിരുന്നു. കടുത്ത ഭാഷയിലാണ് സാനിയക്കെതിരെ വിമർശനം ഉയരുന്നത്. അഭിനന്ദൻ വർത്തമാൻ പരാജയപ്പെട്ട സൈനികനാണെന്നും, ഇന്ത്യൻ പൈലറ്റിനെ വിട്ടയച്ചതിൽ പ്രധാനമന്ത്രി ഇമ്രാൻഖാനോടാണ് നന്ദി പറയേണ്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു.