പതിനഞ്ചു മാസത്തെ ജയില്‍വാസത്തിനു ശേഷം പുറത്തെത്തിയ സിനിയുടെ പ്രതികരണം അമ്പരപ്പിക്കുന്നത്: വീഡിയോ

single-img
2 March 2019

മൂന്നു വയസുകാരി വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യുവിന്റെ മരണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിയാതിരുന്നതിനെ തുടര്‍ന്ന് മലയാളിയായ സിനി മാത്യുവിനെ യു.എസ്. കോടതി വെറുതെ വിട്ടു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഷെറിനെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയി എന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഇല്ലാത്തതിനാല്‍ സിനി മാത്യുവിനെ ജയില്‍ മോചിതയാക്കാന്‍ ഡിസ്ട്രിക്റ്റ് ജഡ്ജി ആംബര്‍ ഗിവണ്‍സ് ഡേവിഡ് ഉത്തരവിടുകയായിരുന്നു.

എന്നാല്‍ ജയില്‍ മോചിതയായി പുറത്തെത്തിയ സിനിയുടെ പ്രതികരണം അമ്പരപ്പിക്കുന്നതാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സിനി മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ പല ചോദ്യത്തിനും സിനി മറുപടി നല്‍കിയില്ല എന്നതും ശ്രദ്ധേയം. പതിനഞ്ചു മാസത്തെ ജയില്‍വാസത്തിനു ശേഷമാണ് സിനി മോചിതയായത്.

ജയില്‍വാസം ചാരിറ്റി പ്രവര്‍ത്തനമായി കാണുന്നുവെന്നും സംഭവത്തില്‍ വേദനയില്ലെന്നും സ്വന്തം മകളോടൊപ്പം എത്രയും വേഗം ഒന്നിച്ചു ജീവിക്കണമെന്നും അവര്‍ പറഞ്ഞു. ജയിലില്‍ നിന്നും എങ്ങേട്ടാണ് പോകുന്നതെന്ന് പറയാന്‍ ഇവര്‍ വിസമ്മതിച്ചു. കുറ്റവിമുക്തയാക്കിയ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിനോടും തന്റെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള നന്ദിയും അറിയിച്ചു.

വെസ്ലി മാത്യുവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സിനി മറുപടി പറഞ്ഞില്ല. വെസ്ലി മാത്യുവും സിനി മാത്യുവും തങ്ങളുടെ പാരന്റല്‍ റൈറ്റ്‌സ് ഉപേക്ഷിച്ചിട്ടുള്ളതിനാല്‍ സ്വന്തം മകളെ വിട്ടുകിട്ടുന്നതിന് വീണ്ടും കോടതിയെ സമീപിക്കേണ്ടി വരും.

2017 ഒക്ടോബറിലാണ് റിച്ചാഡ്‌സണിലെ വീട്ടില്‍ നിന്നു ഷെറിനെ കാണാതായത്. പിന്നീട് വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒരു കലുങ്കിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസിനെയും, ഭാര്യ സിനി മാത്യൂസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയപ്പോള്‍ വളര്‍ത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഉപേക്ഷിച്ചു എന്നതാണ് സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്. അതേസമയം, സിനി ഇവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയി എന്നു പൊലീസിന് തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് കോടതി ഇവരെ കുറ്റവിമുക്തയാക്കിയത്. ഭക്ഷണം കഴിക്കാന്‍ പോയതിന്റെ ബില്ലുകളോ മൊഴികളോ ഒന്നും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല.

‪JUST IN: Sini Mathews speaks out after walking out of jail a free woman. @NBCDFW ‬‪Charges Dropped Against Sini Mathews, Mother of Slain Child #SherinMathews ‬‪https://www.nbcdfw.com/news/local/Charges-Dropped-Against-Sini-Mathews-Mother-of-Slain-Child-Sherin-Mathews-506551031.html?akmobile=o ‬

Posted by Maria Guerrero on Friday, March 1, 2019