റൗഡി ബേബി മേക്കിങ് വീഡിയോ പുറത്ത്

single-img
2 March 2019

ധനുഷും സായി പല്ലവിയും തകര്‍ത്താടിയ മാരി 2–വിലെ റൗഡി ബേബി എന്ന ഗാനം സമീപകാലത്തെ സകല റെക്കോര്‍ഡുകളും തകര്‍ത്താണ് മുന്നേറിയത്. തെന്നിന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടഗാനമായും റൗഡി ബേബി മാറി.

ധനുഷിനെ വെല്ലുന്ന പ്രകടനമാണ് ഗാനത്തില്‍ സായി പല്ലവിയുടേത്. സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും ‘റൗഡി ബേബി’ തരംഗമാണ്. ധനുഷും ദീയും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷിന്റെ തന്നെയാണു വരികള്‍. പാട്ടിന്റെ കൊറിയോഗ്രാഫര്‍ പ്രഭുദേവയാണ്. ഇതിനിടെ മേക്കിങ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.