പ്രകൃതി ഭീകരത; പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ റോ​യി​ട്ടേ​ഴ്സ് വിശേഷിപ്പിച്ചത് ഇങ്ങനെ

single-img
2 March 2019

ബാ​ല​ക്കോ​ട്ടി​ൽ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ വ​ൻ​തോ​തി​ൽ പൈ​ൻ​മ​ര​ക്കാ​ട് ന​ശി​ച്ചെ​ന്നും പ​രി​സ്ഥി​തി​ക്കു കോ​ട്ടം സം​ഭ​വി​ച്ചെ​ന്നും ആരോപിച്ച് പാകിസ്ഥാൻ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങുമ്പോൾ ഇന്ത്യ- പാക് പോരാട്ടം പുതിയ തലത്തിലേക്കു കടക്കുന്നു. ത​ങ്ങ​ളു​ടെ സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ ജെ​റ്റു​ക​ൾ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് പാ​ക് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മ​ന്ത്രി മാ​ലി​ക് അ​മീ​ൻ അ​സ്ലം പ​റ​ഞ്ഞു.

ഡ​സ​ൻ ക​ണ​ക്കി​നു പൈ​ൻ മ​ര​ങ്ങ​ൾ ആ​ക്ര​മ​ണ​ത്തി​ൽ ന​ശി​ച്ച​തെ​ന്നും ഗു​രു​ത​ര​മാ​യ പ്ര​കൃ​തി ന​ശീ​ക​ര​ണം സം​ഭ​വി​ച്ചെ​ന്നും മാ​ലി​ക് അ​മീ​ൻ റോ​യി​ട്ടേ​ഴ്സ് വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു. പ്ര​കൃ​തി ഭീ​ക​ര​ത എ​ന്നാ​ണ് പാ​കി​സ്ഥാ​ൻ ഇ​ന്ത്യ​യു​ടെ വ്യോ​മാ​ക്ര​മ​ണ​ത്തെ വി​ശേ​ഷി​പ്പി​ച്ച​തെന്നു അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സും റ’പ്പോർട്ടു ചെയ്യുന്നു. .

ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ന്ത്യ പാ​കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പു​ൽ​വാ​മ​യി​ൽ 44 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട​തി​ന് തി​രി​ച്ച​ടി​യാ​യി​രു​ന്നു വ്യോ​മാ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ 350-ൽ ​അ​ധി​കം ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് ഇ​ന്ത്യ അ​വ​കാ​ശ​പ്പെ​ട്ടിരുന്നു. എ​ന്നാ​ൽ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. .

ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ത​ള്ളി പാ​കി​സ്ഥാ​ൻ രം​ഗ​ത്തെ​ത്തുകയായിരുന്നു. ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് ഇ​ന്ത്യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും വൃ​ദ്ധ​നാ​യ ഒ​രു സി​വി​ലി​യ​നു മാ​ത്ര​മാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നും പാ​കി​സ്ഥാ​ൻ വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ത്യ ബോം​ബി​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭീ​ക​ര​ക്യാ​ന്പ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് വ്യക്തമാക്കി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളും രംഗത്തെത്തിയിരുന്നു.