കള്ളൻ മാത്രമല്ല ഭീരുവും കൂടിയാണ് നരേന്ദ്രമോദി: രൂക്ഷവിമർശനവുമായി രാഹുൽഗാന്ധി

single-img
2 March 2019

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ള്ള​ൻ മാ​ത്ര​മ​ല്ല ഭീ​രു​വാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ഴി​മ​തി​യെ സം​ബ​ന്ധി​ച്ച തു​റ​ന്ന ച​ർ​ച്ച​യ്ക്ക് മോ​ദി​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ മോ​ദി അ​ത് ഏറ്റെടുക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അ​ദ്ദേ​ഹം ഭീ​രു​വാ​ണ്- രാ​ഹു​ൽ മും​ബൈ​യി​ൽ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു. മും​ബൈ​യി​ലെ ചേ​രി​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ 500 ച​തു​ര​ശ്ര​യ​ടി വീ​ടു​ക​ൾ ന​ൽ​കും. വീ​ടു​ക​ൾ അ​നു​വ​ദി​ക്കാ​ൻ പ​ത്ത് ദി​വ​സം പ​റ​യു​ന്നു. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം ഇ​ക്കാ​ര്യം ചെ​യ്യാ​മെ​ന്ന് താ​ൻ ഉ​റ​പ്പു ന​ൽ​കു​ന്നു​വെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

നൂ​റ് സ്മാ​ർ​ട്ട് സി​റ്റി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നെ കു​റ​ച്ച് മോ​ദി സം​സാ​രി​ക്കു​ന്നു. മും​ബൈ സ്മാ​ർ​ട്ട് സി​റ്റി​യാ​ണ്. അ​തി​ന്‍റെ ശ​ക്തി​യും ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു. മും​ബൈ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വാ​ണെന്നും  രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.