ഇന്ത്യക്കാരനാണെന്ന് കരുതി പാക്കിസ്ഥാന്‍ പൈലറ്റിനെ നാട്ടുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തി

single-img
2 March 2019

എഫ് 16 വിമാനം പറത്തിയ പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി പാക് അധീന കശ്മീരിലെ നാട്ടുകാര്‍ മാരകമായി മര്‍ദിച്ചു കൊലപ്പെടുത്തി. വിങ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനാണ് സ്വന്തം നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ചത്. പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനും ഷഹാസും തമ്മില്‍ സമാനതകളേറെയന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എഫ് 16 വിമാനം പറത്തവെ മിസൈലേറ്റ് ഷഹാസ് ഉദിന്റെ വിമാനം തകര്‍ന്നു. പാക് അധീന കാശ്മീരിലെ ലാം വാലിയിലാ മേഖലയില്‍ പാരാച്ചൂട്ടില്‍ നിലത്തിറങ്ങിയ ഷഹാസിനെ നാട്ടുകാര്‍ മര്‍ദിക്കുകയായിരുന്നു. പാക് സൈനികനാണെന്ന് വ്യക്തമായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹാസ് മരിച്ചു.

സ്വന്തം വൈമാനികന്‍ മര്‍ദനമേറ്റു മരിച്ച വിവരം പാകിസ്ഥാന്‍ മറച്ചുവച്ചെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ആരോപിച്ചു. പാക്കിസ്ഥാനില്‍ പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍
വര്‍ധമാന്‍ പറത്തിയ മിഗ് 21 വിമാനമാണ് ഷഹാസ് പറത്തിയ എഫ് 16 യുദ്ധവിമാനത്തെ വീഴ്ത്തിയതെന്നാണു റിപ്പോര്‍ട്ട്.

രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്നും രണ്ടു ഇന്ത്യന്‍ പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്നും പാക് മേജര്‍ ജനറല്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ച പൈലറ്റ് ഷഹാസ് ആയിരിക്കാമെന്നാണ് സൂചന.