ഇന്ത്യൻ മി​സൈ​ലേ​റ്റ് പാകിസ്ഥാൻ വി​മാ​നം ത​ക​ർ​ന്നു; പാരച്ച്യൂട്ടിൽ പറന്നിറങ്ങിയ പെെലറ്റിനെ ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്ന് ക​രു​തി നാ​ട്ടു​കാ​ർ മർദ്ദിച്ചു കൊലപ്പെടുത്തി

single-img
2 March 2019

ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്ന് ക​രു​തി പാ​കിസ്ഥാ​ൻ വൈ​മാ​നി​ക​നെ നാ​ട്ടു​കാ​ർ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. വിം​ഗ് ക​മാ​ൻ​ഡ​ർ ഷ​ഹാ​സ് ഉ​ദ് ദി​നാ​ണ് സ്വ​ന്തം നാ​ട്ടു​കാ​രു​ടെ മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. പാ​ക് അ​ധീ​ന കാശ്മീ​രി​ലാ​ണു വൈ​മാ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് എ​ഫ് 16 വി​മാ​നം പ​റ​ത്ത​വെ മി​സൈ​ലേ​റ്റ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മാ​നം ത​ക​ർ​ന്നിരുന്നു. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ലാം ​വാ​ലി​യി​ലാ മേ​ഖ​ല​യി​ൽ പാ​രാ​ച്ചൂ​ട്ടി​ൽ നി​ല​ത്തി​റ​ങ്ങി​യ ഷ​ഹാ​സി​നെ നാ​ട്ടു​കാ​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

പാ​ക്കി​സ്ഥാ​നി​ൽ പി​ടി​യി​ലാ​യ ഇ​ന്ത്യ​ൻ വൈ​മാ​നി​ക​ൻ വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ പ​റ​ത്തി​യ മി​ഗ് 21 വി​മാ​ന​മാ​ണ് ഷ​ഹാ​സ് പ​റ​ത്തി​യ എ​ഫ് 16 യു​ദ്ധ​വി​മാ​ന​ത്തെ വീ​ഴ്ത്തി​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. പാ​ക് സൈ​നി​ക​നാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഷ​ഹാ​സ് മ​രി​ച്ചു. സ്വ​ന്തം വൈ​മാ​നി​ക​ൻ മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച വി​വ​രം പാ​ക​കി​സ്ഥാ​ൻ മ​റ​ച്ചു​വ​ച്ചെ​ന്ന് ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഖാ​ലി​ദ് ഉ​മ​ർ ആ​രോ​പി​ച്ചു.

ര​ണ്ട് ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ ത​ക​ർ​ത്തെ​ന്നും ര​ണ്ട് ഇ​ന്ത്യ​ൻ വൈ​മാ​നി​ക​ർ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നും പാ​ക് മേ​ജ​ർ ജ​ന​റ​ൽ ബു​ധ​നാ​ഴ്ച ട്വീ​റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​യാ​ളെ കു​റി​ച്ച് പാ​ക്കി​സ്ഥാ​ൻ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ല്ല.