അ​ഭി​ന​ന്ദ​നെ പാകിസ്ഥാൻ വിട്ടയച്ചതിനു കാരണം ന​വ​ജ്യോ​ത് സിം​ഗ് സിദ്ദു?; ഉമ്മൻചാണ്ടിക്കു സിദ്ദു നൽകിയ മറുപടിയുടെ പൊരുൾ തേടി മലയാളികൾ

single-img
2 March 2019

ഇന്ത്യൻ വൈ​മാ​നി​ക​ൻ അ​ഭി​ന​ന്ദ​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് മു​ൻ ക്രി​ക്ക​റ്റ് താ​ര​വും കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​യു​മാ​യ ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​ കാരണമായെന്ന വാദങ്ങൾക്കു ശക്തി പകർന്നു അദ്ദേഹത്തിൻ്റെ മറുപടി. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് സിദ്ദു നൽകിയ മറുപടിയുടെ പൊരുൾ തേടുകയാണ്  സോഷ്യൽ മീഡിയ.

അ​ഭി​ന​ന്ദ​ന്‍റെ തി​രി​ച്ചു​വ​ര​വി​നെ സ്വാ​ഗ​തം ചെ​യ്തു​ള്ള ട്വീ​റ്റി​ലാ​യി​രു​ന്നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടിയുടെ നന്ദി അറിയിക്കൽ. ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​ന്‍റെ സ​ത്യ​സ​ന്ധ​മാ​യ ശ്ര​മ​ങ്ങ​ൾ​ക്കും ഇ​മ്രാ​ൻ ഖാ​ന്‍റെ ന​ല്ല മ​ന​സി​നും ന​ന്ദി എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ഇ​ട​യി​ൽ സ​മാ​ധാ​നം പു​ല​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ട്വീ​റ്റ് ചെ​യ്തിരുന്നു.

അതിനു പിന്നാലെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ട്വീ​റ്റി​നു മ​റു​പ​ടി​യു​മാ​യി സി​ദ്ദു രം​ഗ​ത്തെ​ത്തി. മു​തി​ർ​ന്ന നേ​താ​വാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വാ​ക്കു​ക​ൾ ത​നി​ക്ക് കൂ​ടു​ത​ൽ ധൈ​ര്യം പ​ക​രു​ന്നു​വെ​ന്നാണ് സി​ദ്ദു മ​റു​പ​ടി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. എന്നാൽ ഉ​മ്മ​ൻ ചാ​ണ്ടി ന​ന്ദി​യ​ർ​പ്പി​ക്കാ​നു​ണ്ടാ​യ സി​ദ്ദു​വി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഇ​ട​പെ​ട​ൽ എ​ന്തെ​ന്നു വ്യ​ക്ത​മ​ല്ല. അതു തിരയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

മൂ​ന്നു ദി​വ​സം മു​ന്പ് പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​യ വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​നെ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ഇ​ന്ത്യ​ക്കു കൈ​മാ​റി​യ​ത്. സ​മാ​ധാ​ന നീ​ക്കം എ​ന്ന രീ​തി​യി​ലാ​ണ് വൈ​മാ​നി​ക​നെ പാ​ക്കി​സ്ഥാ​ൻ വി​ട്ടു​ന​ൽ​കി​യ​തെ​ന്നും ജ​നീ​വ ഉ​ട​ന്പ​ടി ​പ്രകാരമാണെന്നും വാദങ്ങൾ ഉയരുന്നുണ്ട്.