നിമിഷയുടെ യാത്രകൾ ഇനി ബെൻസ് എ ക്ലാസിൽ!

single-img
2 March 2019

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിന്റെ നിറവിലാണ് നിമിഷ സജയനിപ്പോൾ. ആ സന്തോഷത്തിനു ഇരട്ടിമധുരം എന്നപോലെ സ്വപ്നവാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ. ബെൻസിന്റെ പ്രീമിയം ലക്ഷ്വറി ഹാച്ച്ബാക്കായ എ ക്ലാസിന്റെ ഡീസൽ വകഭേദം എ200 ആണ് താരം സ്വന്തമാക്കിയത്.

2143 സിസി എഞ്ചിൻ കരുത്തുള്ള വാഹനം 300 എൻ എം ടോർഖും 136 ബിഎച്ച്പി കരുത്തും സൃഷ്ടിക്കും. ഏഴ് സ്പീഡാണ് ഡ്യുവൽ ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. ഏകദേശം 28 ലക്ഷം രൂപയോളമാണ് വാഹനത്തിന്റെ കൊച്ചി എകസ് ഷോറൂം വില.