വീണ്ടും മണ്ടത്തരം വിളമ്പി മോദി; പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ഉണ്ടെന്ന് പറയുന്ന താങ്കള്‍ക്ക് ഇതും അറിയില്ലേയെന്ന് കോണ്‍ഗ്രസ്

single-img
2 March 2019

വിങ് കമാന്റര്‍ അഭിനന്ദന്റെ തിരിച്ചുവരവ് സാധ്യമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ പുകഴ്ത്തിയിട്ട ട്വീറ്റിനെ ട്രോളി കോണ്‍ഗ്രസ്. ആദ്യ വനിതാ പ്രതിരോധമന്ത്രി തമിഴ്‌നാട്ടില്‍ നിന്നുള്ള നിര്‍മലാ സീതാരാമനാണെന്നതില്‍ അഭിമാനിക്കുന്നുവെന്നാണ് മോദി ട്വീറ്റ് ചെയ്തത്.

ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. നിങ്ങളുടെ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസുകള്‍ക്കിടെ ഈ പാഠം പഠിക്കാന്‍ വിട്ടു പോയതാണോ എന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ ചോദിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമുണ്ടന്ന അവകാശവാദം ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.

1983ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ മോദി ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയെന്ന് മുന്‍ വൈസ് ചാന്‍സലര്‍ എം.എന്‍. പട്ടേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ പരസ്യമാക്കാന്‍ മോദി ഇതുവരെ തയ്യാറായിട്ടല്ല.

1975ലാണ് പ്രതിരോധമന്ത്രിയായി ഇന്ദിരാഗാന്ധി സ്ഥാനം ഏറ്റെടുത്തത്. പിന്നീട് 1980ല്‍ വീണ്ടും അവര്‍ പ്രതിരോധമന്ത്രി സ്ഥാനം കൈയാളിയിരുന്നു.