കൊല്ലം ചിതറയിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു; പ്രതിയായ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

single-img
2 March 2019

കൊല്ലത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു. കടയ്ക്കല്‍ ചിതറയില്‍ മഹാദേവരു പച്ചയില്ലാണ് സംഭവം. ചിതറ പഞ്ചായത്തില്‍ വളവുപച്ചയില്‍ സിപിഎം വളവുപച്ച ബ്രാഞ്ച് അംഗം എ.എം ബഷീറാണ് (70) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷാജഹാനാണ് പിടിയിലായത്.

ഇന്നുച്ചയ്ക്ക് 2.30 ഓടെ ബഷീറിന്റെ വീട്ടിലെത്തിയാണ് ഷാജഹാന്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. 9 കുത്തുകള്‍ ആണ് ശരീരത്തിലുള്ളത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബഷീര്‍ കൊല്ലപ്പെട്ടിരുന്നു.