ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയലക്ഷ്യം

single-img
2 March 2019

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ, നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്. അര്‍ധസെഞ്ചുറി കുറിച്ച ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ടോപ് സ്‌കോറര്‍. 76 പന്തുകള്‍ നേരിട്ട ഖവാജ, അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ രണ്ടും കേദാര്‍ ജാദവ് ഒരു വിക്കറ്റും വീഴ്ത്തി.

ഓസ്‌ട്രേലിയയ്ക്കായി മാര്‍ക്കസ് സ്റ്റോയ്‌നിസ് (53 പന്തില്‍ 37), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (30 പന്തില്‍ 19), ഗ്ലെന്‍ മാക്‌സ്‌വെല്‍ (51 പന്തില്‍ 40), ആഷ്ടണ്‍ ടേണര്‍ (23 പന്തില്‍ 21), അലക്‌സ് കാറെ (37 പന്തില്‍ പുറത്താകാതെ 36), നേഥന്‍ കോള്‍ട്ടര്‍നീല്‍ (27 പന്തില്‍ 28) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (പൂജ്യം) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി.