കേപ്പ് ഹോൺ മുനമ്പ് ചുറ്റി വരുന്ന നാവികർക്കാണ് കാതിൽ കടുക്കൻ ഇടാൻ അവകാശമുള്ളത്; അതുപോലെയുള്ള ഒന്നാകട്ടെ `അഭിനന്ദൻ വിങ് കമാൻഡർ മീശ´യും

single-img
2 March 2019

ഇ​​​ന്ത്യ​​​യു​​​ടെ വീ​​​ര​​​പു​​​ത്ര​​​ൻ വിം​​​ഗ് ക​​​മാ​​​ൻ​​​ഡ​​​ർ അ​​​ഭി​​​ന​​​ന്ദ​​​ൻ വ​​​ർ​​​ധ​​​മാ​​​ൻ മാ​​​തൃ​​​രാ​​​ജ്യ​​​ത്ത് തി​​​രി​​​ച്ചെ​​​ത്തിയതിനു പിന്നാലെ അദ്ദേഹത്തിൻറെ മീശയും ബ്രാൻഡാകുന്നു.  നിരവധി പേരാണ് അദ്ദേഹത്തോടുള്ള ആദര സൂചകമായി തങ്ങളുടെ മീശ `അഭിനന്ദൻ വിങ് കമാൻഡർ´ രീതിയിലാക്കിയത്. അദ്ദേഹത്തിൻറെ മീശയെപ്പറ്റി നിരവധി പോസ്റ്റുകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതിൽ പ്രധാനപ്പെട്ട ഒന്നാണ് `അഭിനന്ദൻ വിങ് കമാൻഡർ മീശ´ ആർക്കൊക്കെ വയ്ക്കാമെന്ന് ചൂണ്ടിക്കാണിക്കുന്ന പോസ്റ്റ്. ഫേസ്ബുക്കിൽ സജീവമായ നിരക്ഷരൻ എന്നറിയപ്പെടുന്ന മനോജ് രവീന്ദ്രൻ ആണ് പ്രസ്തുത പോസ്റ്റ് ഫേസ്ബുക്കിൽ  നൽകിയിരിക്കുന്നത്.

നാവികരുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന കേപ്പ് ഹോൺ മുനമ്പ് ചുറ്റി വരുന്ന നാവികർക്കാണ് കാതിൽ കടുക്കൻ ഇടാൻ അവകാശമുള്ളതെന്ന് കമാൻഡർ അഭിലാഷ് ടോമിയുടെ ‘കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ’ എന്ന പുസ്തകത്തിൽ വായിച്ചിട്ടുണ്ട്. ഇതും അങ്ങനെ തന്നെ ഒരു അവകാശമായി നിലകൊള്ളട്ടെയെന്നാണ് അദ്ദേഹം പറയുന്നത്.

ശത്രുവിനെ തുരത്തി ഓടിക്കുന്നവർ, ആ കൃത്യത്തിനിടയ്ക്ക് അപകടത്തിൽ പെടുന്നവർ, എന്നിട്ടും ഒരു പോറലുപോലും ഏൽക്കാതെ വിജയകരമായി പാരച്യൂട്ടിൽ രക്ഷപ്പെടുന്നവർ, ശത്രുവിനാൽ പിടിക്കപ്പെടുമ്പോഴും തലയുയർത്തി നിന്ന് മറുപടി കൊടുക്കുന്നവർ, എന്നിട്ടവസാനം ഉറച്ച കാൽവയ്പ്പുകളോടെ ഒരു ജേതാവായിത്തന്നെ ശത്രുവിന്റെ മുന്നിലൂടെ സ്വരാജ്യത്തേക്ക് നടന്നിറങ്ങി പോകുന്നവർ  തുടങ്ങിയവർക്ക് ഇനിമുതൽ ഈ മീശ ഉപയോഗിക്കാം എന്നാണ് അദ്ദേഹം പറയുന്നത്.

മനോജ് രവീന്ദ്രൻ നിരക്ഷരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആദരസൂചകമായി, അതുപോലെ ചിറകുള്ള (Wing) ഒരു മീശ വെക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ…….
അത്രയും ധീരത രാജൃത്തിന് വേണ്ടി കാണിച്ചിട്ടില്ലല്ലോ.
.
നാവികരുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന കേപ്പ് ഹോൺ മുനമ്പ് ചുറ്റി വരുന്ന നാവികർക്കാണ് കാതിൽ കടുക്കൻ ഇടാൻ അവകാശമുള്ളതെന്ന് കമാൻഡർ അഭിലാഷ് ടോമിയുടെ ‘കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ’ എന്ന പുസ്തകത്തിൽ വായിച്ചിട്ടുണ്ട്. ഇതും അങ്ങനെ തന്നെ ഒരു അവകാശമായി നിലകൊള്ളട്ടെ.
.
ശത്രുവിനെ തുരത്തി ഓടിക്കുന്നവർക്ക്, ആ കൃത്യത്തിനിടയ്ക്ക് അപകടത്തിൽ പെടുന്നവർക്ക്, എന്നിട്ടും ഒരു പോറലുപോലും ഏൽക്കാതെ വിജയകരമായി പാരച്യൂട്ടിൽ രക്ഷപ്പെടുന്നവർക്ക്, ശത്രുവിനാൽ പിടിക്കപ്പെടുമ്പോഴും തലയുയർത്തി നിന്ന് മറുപടി കൊടുക്കുന്നവർക്ക്, എന്നിട്ടവസാനം ഉറച്ച കാൽവയ്പ്പുകളോടെ ഒരു ജേതാവായിത്തന്നെ ശത്രുവിന്റെ മുന്നിലൂടെ സ്വരാജ്യത്തേക്ക് നടന്നിറങ്ങി പോകുന്നവർക്ക്…..
.
അവർക്കേ ചേരൂ, അവർക്ക് മാത്രമേ ചേരൂ, വിരിഞ്ഞ ചിറകുകളുള്ള ഗാംഭീര്യമുള്ള ആ മീശ. അഭിനന്ദൻ വിങ് കമാൻഡർ മീശ. സല്യൂട്ട്!